x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​മാ​അ​ത്തെ ഇ​സ്‌ലാ​മി പ​രാ​മ​ർ​ശം: എസ്ഡിപിഐയെ തള്ളിപ്പറയാൻ ബാലനു നട്ടെല്ലുണ്ടോയെന്ന് കെ.​എം.​ ഷാ​ജി


Published: March 27, 2026 01:29 PM IST | Updated: March 27, 2026 01:43 PM IST

മ​ല​പ്പു​റം: ജ​മാ​അ​ത്തെ ഇസ്‌ലാ​മി​യെ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണ് കെ.​എം.​ ഷാ​ജി​ക്കു സീ​റ്റ് ന​ൽ​കി​യ​തെ​ന്ന എ.​കെ. ​ബാ​ല​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ വാ​ക്പോ​ര് തു​ട​രു​ന്നു. ജ​മാ​അ​ത്തെ ഇസ്‌ലാ​മി​യെ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണ് ഷാ​ജി​ക്കു വേ​ങ്ങ​ര സീ​റ്റ് ന​ൽ​കി​യ​തെ​ന്ന ബാ​ല​ന്‍റെ ആരോപണത്തിനു മ​റു​പ​ടി​യു​മാ​യി ഷാ​ജി രം​ഗ​ത്തെ​ത്തി.

എ.​കെ.​ ബാ​ല​ൻ വ​ക്കു പൊ​ട്ടി​യ കോ​ടാ​ലി​യാ​ണ്. രാഷ്‌ട്രീ​യം പ​റ​യാ​തെ ച​ർ​ച്ച​ക​ളെ വ​ഴിതി​രി​ച്ചു വി​ടാ​നു​ള്ള ടൂ​ൾ ആ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തെ പി​ണ​റാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി അ​ഭി​പ്രാ​യം പ​റ​യാ​ൻ ഇ​ല്ലാ​ത്ത​യാ​ളെ​യേ ഇ​ങ്ങ​നെ നി​യോ​ഗി​ക്കൂ. വേ​ങ്ങ​ര അ​ങ്ങാ​ടി​യി​ൽ വ​ന്നു എ​സ്ഡി​പിഐ​യെ കു​റി​ച്ച് നാ​ലു വ​ർ​ത്ത​മാ​നം പ​റ​യാ​ൻ ബാ​ല​നെ വെ​ല്ലു​വി​ളി​ക്കു​ന്നു.

താ​ൻ പ​റ​ഞ്ഞ​തു പോ​ലെ എ​സ്ഡി​പി​ഐ വോ​ട്ട് വേ​ണ്ട​ന്നൊ​ന്നും പ​റ​യ​ണ്ട. ബാ​ലനു ന​ട്ടെ​ല്ലു​ണ്ടെ​ങ്കി​ൽ വേ​ങ്ങ​ര​യി​ൽ വ​ന്നു എ​സ്ഡി​പി​ഐ​യെ ത​ള്ളി പ​റ​യ​ണ​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

Tags : election k.m.shaji a.k. balan

Recent News

Corehub Up