x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ല​ക്സി​ലെ മ​റ്റു നേ​താ​ക്ക​ളെ ഒ​ഴി​ച്ചി​ട്ടു; ക​ണ്ണൂരിൽ കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ മാ​ത്രം ക​രി​ഓ​യി​ൽ


Published: May 12, 2026 10:11 AM IST | Updated: May 12, 2026 11:17 AM IST

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച തു​ട​രു​ന്ന​തി​നി​ടെ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ ചി​ത്ര​ത്തി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച് പ്ര​തി​ഷേ​ധം. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ച ഫ്ലെ​ക്സ് ബോ​ർ​ഡി​ലാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​തേ ഫ്ല​ക്സി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി.​സ​തീ​ശ​ൻ, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ള്ള​താ​യി​രു​ന്നു ഫ്ല​ക്സ്. എ​ന്നാ​ൽ മൂ​ന്ന് നേ​താ​ക്ക​ളെ​യും ഒ​ഴി​വാ​ക്കി കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ മാ​ത്രം ക​രി​ഓ​യി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Tags : kc venugopal black oil

Recent News

Corehub Up