x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിണറായി വിജയന് ഏപ്രിൽ ഒൻപതിന് കേരളം യാത്രയയപ്പ് നൽകും: എം.എം. ഹസൻ


Published: March 27, 2026 08:57 PM IST | Updated: March 27, 2026 08:57 PM IST

കായംകുളം: സമസ്ത മേഖലകളിലും ദുരിതം വിതച്ച പിണറായി വിജയന് ഏപ്രിൽ ഒൻപതിന് കേരളം യാത്രയയപ്പ് നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്‍റെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനപ്രതിനിധിയെന്ന നിലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ പുതിയ പദ്ധതികളൊന്നും ആവിഷ്കരിക്കാൻ കഴിയാതിരുന്ന കായംകുളം എംഎൽഎ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത് യഥാർഥ വസ്തുതകൾ ചർച്ച ചെയ്യപ്പെടാതിരിക്കാനാണെന്നും ഹസൻ ആരോപിച്ചു.

മണ്ഡലം ചെയർമാൻ എ. ശുഭദേവ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോൺസൺ എബ്രഹാം, എസ്. രാജേന്ദ്രൻ, എ.എം. കബീർ, അരിത ബാബു, കെ.കെ. നൗഷാദ്, എസ്. ബിന്ദിഷ്, ബിജു ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

Tags : Pinarayi Vijayan M.M. Hassan send off

Recent News

Corehub Up