പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി - എൽഡിഎഫ് സംയുക്ത സഖ്യത്തെയാണ്. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ശബരിമലയിൽ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് വെളിവാക്കുന്നത് ബിജെപി - സിപിഎം ബന്ധമാണ്. സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ബിജെപി അവരെ എതിർക്കുന്ന എല്ലാവരെയും ആക്രമിക്കും. എന്നാൽ മുഖ്യമന്ത്രിക്കെതിരെ ഒരു നീക്കവും നടത്തുന്നില്ല. ഇത് ഡീലിന്റെ തെളിവാണ്. എനിക്കെതിരെ 36 കേസുകളുണ്ട്. ബിജെപി എന്നെ ആക്രമിക്കുകയാണ്. 55 മണിക്കൂർ ഇടതടവില്ലാതെ ചോദ്യം ചെയ്തിട്ടുണ്ട്.
എൽഡിഎഫ് നേതൃത്വം അഴിമതിക്കാരാണ്. എൽഡിഎഫ് സർക്കാർ ബിജെപി നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി എവിടെ പോയാലും മതത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും പറയും. പക്ഷേ ഇന്നലെ കേരളത്തിൽ വന്നപ്പോൾ ശബരിമലയെപ്പറ്റി അദ്ദേഹം മറന്നുപോയെന്നും രാഹുൽ പറഞ്ഞു.
Tags : assembly election rahul gandhi pathanamthitta