തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തിങ്കളാഴ്ച തുടങ്ങും. സംസ്ഥാനത്ത് ഏകദേശം 35,000ത്തോളം പോളിംഗ് ബൂത്തുകളാണ് ഉള്ളത്.
ഒരു ബൂത്തിന് നാലു ജീവനക്കാർ എന്ന നിലയിൽ 1.40 ലക്ഷം ജീവനക്കാരെയാണ് തെരഞ്ഞെടുപ്പു ജോലിക്കായി നിയോഗിക്കുന്നത്. 30,000 ത്തോളം റിസർവ് ജീവനക്കാരുമുണ്ടാകും. ഇവർക്കുള്ള പരിശീലനമാണ് തിങ്കളാഴ്ച തുടങ്ങുക.
നിയമന ഉത്തരവിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിത കേന്ദ്രങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
Tags : local body election presiding officer training rathan u. kelkar