x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​പ്പ​ള്ളി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം;ത​ള്ളാ​നും കൊ​ള്ളാ​നും വ​യ്യാ​തെ നേ​തൃ​ത്വം


Published: March 14, 2026 01:05 AM IST | Updated: March 14, 2026 01:05 AM IST

കോ​​​​ഴി​​​​ക്കോ​​​​ട്:​ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​നു​​​​ള്ള​ സ​​​​ന്ന​​​​ദ്ധ​​​​ത അ​​​​റി​​​​യി​​​​ച്ച കോ​​​​ണ്‍​ഗ്ര​​​​സ് മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​വും മു​​​​ന്‍ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​കു​​​​മോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ അ​​​​വ്യ​​​​ക്ത​​​​ത തു​​​​ട​​​​രു​​​​ന്നു.​

ക​​​​ണ്ണൂ​​​​രി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ താ​​​​ത്പ​​​​ര്യം അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന മു​​​​ല്ല​​​​പ്പ​​​​ള്ളി നി​​​​ല​​​​വി​​​​ല്‍ കെ.​ ​​​സു​​​​ധാ​​​​ക​​​​ര​​​​ന്‍ ക​​​​ണ്ണൂ​​​​ര്‍ സീ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പാ​​​​ര്‍​ട്ടി​​​​യു​​​​മാ​​​​യി ഇ​​​​ട​​​​ഞ്ഞു​​​​നി​​​​ല്‍​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ എ​​​​ന്തു​ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യാ​​​​നു​​​​ള്ള​​​​ത്.

കെ.​ ​​​സു​​​​ധാ​​​​ക​​​​ര​​​​നെ അ​​​​നു​​​​ന​​​​യി​​​​പ്പി​​​​ക്കാ​​​​ന്‍ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്ന മ​​​​റ്റൊ​​​​രാ​​​​ള്‍ ക​​​​ണ്ണൂ​​​​രി​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​ക​​​​ട്ടെ എ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലേ​​​​ക്ക് പാ​​​​ര്‍​ട്ടി എ​​​​ത്തി​​​​യേ​​​​ക്കും. അ​​​​ങ്ങ​​​​നെ വ​​​​ന്നാ​​​​ല്‍ സു​​​​ധാ​​​​ക​​​​ര​​​​നു​​​​മാ​​​​യി അ​​​​ത്ര ന​​​​ല്ല ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത മു​​​​ല്ല​​​​പ്പ​​​​ള്ളി​​​​യെ ക​​​​ണ്ണൂ​​​​രി​​​​ല്‍ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​ന്‍ സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണ്.

എം​​​​പിമാ​​​​ര്‍ മ​​​​ത്സ​​​​രി​​​​ക്കേ​​​​ണ്ട എ​​​​ന്ന ക​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ത്ത ഹൈ​​​​ക്ക​​​​മാ​​​​ന്‍​ഡ് മ​​​​റ്റ് മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ എ​​​​ന്തു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യാ​​​​നു​​​​ള്ള​​​​ത്.​​​​

കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രി​​​​ക്കേ മു​​​​ന്‍​പ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​കാ​​​​നി​​​​ല്ലെ​​​​ന്നു നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​റി​​​​യി​​​​ച്ച് മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​നി​​​​ന്നും സ്വ​​​​യം ഒ​​​​ഴി​​​​ഞ്ഞുനി​​​​ന്ന​​​​യാ​​​​ളാ​​​​ണ് മു​​​​ന്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി കൂ​​​​ടി​​​​യാ​​​​യ മു​​​​ല്ല​​​​പ്പ​​​​ള്ളി.​

മു​​​​ല്ല​​​​പ്പ​​​​ള്ളി​​​​യെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന പ​​​​വ​​​​ര്‍ ഗ്രൂ​​​​പ്പ് രാ​​​​ഷ്‌ട്രീ​​​​യം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പോ​​​​സ്റ്റ​​​​റു​​​​ക​​​​ള്‍ ഇ​​​​തി​​​​ന​​​​കം ജി​​​​ല്ല​​​​യി​​​​ല്‍ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടു​​​​തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട് ക​​​​ണ്ണൂ​​​​രി​​​​നു പു​​​​റ​​​​മേ നാ​​​​ദാ​​​​പു​​​​രം, കൊ​​​​യി​​​​ലാ​​​​ണ്ടി എ​​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മു​​​ല്ല​​​പ്പ​​​ള്ളി​​​യു​​​ടെ പേ​​​ർ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​​തി​​​​ല്‍ കൊ​​​​യി​​​​ലാ​​​​ണ്ടി​​​​യി​​​​ല്‍ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​പ്ര​​​​വീ​​​​ണ്‍ കു​​​​മാ​​​​റും നാ​​​​ദാ​​​​പു​​​​ര​​​​ത്ത് കെ.​​​​എം. അ​​​​ഭി​​​​ജി​​​​ത്തും സീ​​​​റ്റു​​​​റ​​​​പ്പി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.

മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ മ​​​​ത്സ​​​​രി​​​​ച്ചാ​​​​ല്‍ മ​​​​ല​​​​ബാ​​​​റി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ സ്ഥാ​​​​നാ​​​​ര്‍​ഥി പ​​​​ട്ടി​​​​ക​​​​യ്ക്കു വ​​​​ലി​​​​യ സ്വീ​​​​കാ​​​​ര്യ​​​​ത ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന വാ​​​​ദ​​​​വും പാ​​​​ര്‍​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു മു​​​​ന്നി​​​​ലു​​​​ണ്ട്. ഈ​​​​ഴ​​​​വ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യ്ക്കു മു​​​​ല്ല​​​​പ്പ​​​​ള്ളി​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ത്വം ഗു​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​മു​​​​ണ്ട്.

Tags : Mullappally candidacy congress Kerala Niyama Sabha Election Kerala Assembly Election

Recent News

Corehub Up