കൊച്ചി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് വോട്ടിംഗ് പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം ജയിക്കുമെന്നും യുഡിഎഫ് നയിക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രബുദ്ധ കേരളത്തിന് നന്ദി പറഞ്ഞ സതീശൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങൾ അർപ്പിച്ചു.
വ്യാഴാഴ്ച രാവിലെ വോട്ട് ചെയ്ത ശേഷം 100ൽ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വോട്ടെടുപ്പ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.
Tags : vd satheesan congress assembly elections udf