x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​സ്റ്റ​ൽ ബാ​ല​റ്റ് ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണം: ​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ്


Published: April 13, 2026 03:18 AM IST | Updated: April 13, 2026 03:18 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി ചെ​​​യ്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റ് നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ക​​​ത്ത​​​യ​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി സ​​​തീ​​​ശ​​​ൻ. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ കു​​​റി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ത​​​പാ​​​ൽ വോ​​​ട്ടി​​​നു​​​ള്ള സ​​​മ​​​യം ഒ​​​രാ​​​ഴ്ച കൂ​​​ടി നീ​​​ട്ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഏ​​​പ്രി​​​ൽ എ​​​ട്ടി​​​ന് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന് ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് അ​​​ത് നി​​​ര​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന വോ​​​ട്ട​​​വ​​​കാ​​​ശം ഉ​​​ദ്യോ​​​ഗ​​​സ്ഥ വീ​​​ഴ്ച കാ​​​ര​​​ണം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ ത​​​ത്വ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​കാ​​​രം ഏ​​​ക​​​ദേ​​​ശം 65000 ത്തോ​​​ളം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഇ​​​ത്ത​​​വ​​​ണ വോ​​​ട്ട് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം പേ​​​ർ​​​ക്കും ബാ​​​ല​​​റ്റ് പേ​​​പ്പ​​​ർ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് വോ​​​ട്ട് നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത​​​യെ ത​​​ന്നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​താ​​​ണ്. ബാ​​​ല​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത​​​ത് കൊ​​​ണ്ട് മാ​​​ത്രം എ​​​ത്ര പേ​​​ർ​​​ക്ക് വോ​​​ട്ട് ന​​​ഷ്ട​​​പ്പെ​​​ട്ടു​​​വെ​​​ന്ന ക​​​ണ​​​ക്ക് പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ക​​​ത്തി​​​ൽ ആവശ്യപ്പെട്ടു.

Tags : Opposition leader investigation into allegations

Recent News

Corehub Up