കോഴിക്കോട്: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി കത്രിക വിഴുങ്ങി. പിന്നിട് കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി എക്സറേ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് രോഗിയെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക പുറത്തെടുത്തത്.
Tags : Patient government mental health center scissors