x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസ്: പോലീസ് അസോ. നേതാവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം ബ്യൂറോ
Published: June 3, 2026 11:21 AM IST | Updated: June 3, 2026 11:21 AM IST

തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസില്‍ പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍. പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സിപിഒ അപ്പുവിനെതിരെയാണ് നടപടി.

തിരുവനന്തപുരം റൂറല്‍ എസ്പിയുടേതാണ് നടപടി. ഇയാള്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും പെരുമാറ്റ ദൂഷ്യമുണ്ടെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇടത് അനുകൂല നേതാവാണ് അപ്പു.

തിരുവനന്തപുരം പളളിപ്പുറത്ത് വെച്ചായിരുന്നു സംഭവം. തട്ടുകട ഉടമയെ ആക്രമിച്ച് പ്ലാറ്റിനം മാല വലിച്ചുപൊട്ടിച്ചു എന്നായിരുന്നു കേസ്. അപ്പു ഉള്‍പ്പെടെ അഞ്ചുപേരാണ് കേസിലെ പ്രതികള്‍.

Tags : Police suspension attack

Recent News

Corehub Up