x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​ജി.​പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ അ​ന്ത​രി​ച്ചു


Published: May 20, 2026 11:30 PM IST | Updated: May 20, 2026 11:30 PM IST

തി​രു​വ​ന​ന്ത​പു​രം : പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കേ​ര​ള​കൗ​മു​ദി സ്പെ​ഷ്യ​ൽ ക​റ​സ്പോ​ണ്ട​ന്‍റു​മാ​യി​രു​ന്ന തൃ​ക്ക​ണ്ണാ​പു​രം സൊ​സൈ​റ്റി റോ​ഡ് ഉ​മാ​മ​ഹേ​ശ്വ​ര​ത്തി​ൽ കെ.​ജി.​പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ (95) അ​ന്ത​രി​ച്ചു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ഇ​ന്നു രാ​വി​ലെ 11.15മു​ത​ൽ 11.45വ​രെ പ്ര​സ് ക്ല​ബി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​ത്തി​രി​വാ​യ നി​ര​വ​ധി വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 2021ലെ ​സ്വ​ദേ​ശാ​ഭി​മാ​നി കേ​സ​രി പു​ര​സ്ക്കാ​രം ന​ൽ​കി കേ​ര​ള സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.

കേ​ര​ള നി​യ​മ​സ​ഭാ​ച​രി​ത്ര​വും ധ​ർ​മ​വും എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വാ​ണ്. മി​ക​ച്ച നി​യ​മ​സ​ഭാ റി​പ്പോ​ർ​ട്ടിം​ഗി​നു​ള്ള ജി.​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക അ​വാ​ർ​ഡ്, കെ.​സി.​സെ​ബാ​സ്റ്റ്യ​ൻ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ്, കെ.​വി​ജ​യ​രാ​ഘ​വ​ൻ അ​വാ​ർ​ഡ്, കെ.​ബാ​ല​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്, പി.​സി.​സു​കു​മാ​ര​ൻ​നാ​യ​ർ അ​വാ​ർ​ഡ് സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള അ​വാ​ർ​ഡ് എ​ന്നി​ങ്ങ​ന 13 പു​ര​സ്കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

ഇ​തി​ൽ ര​ണ്ടെ​ണ്ണം രാ​ഷ്ട്ര​പ​തി​മാ​രാ​യി​രു​ന്ന ഡോ.​കെ.​ആ​ർ.​നാ​രാ​യ​ണ​ൻ, ഡോ.​എ.​പി.​ജെ അ​ബ്ദു​ൾ​ക​ലാം എ​ന്നി​വ​രി​ൽ നി​ന്നു​മാ​ണ് സ്വീ​ക​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വീ​ട്ടി​ലെ​ത്തി അ​ന്ത്യ​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

ഭാ​ര്യ: സം​ഗീ​താ​ധ്യാ​പി​ക​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ സു​ഭ​ദ്രാ​മ്മ. മ​ക്ക​ൾ: രാ​ജേ​ശ്വ​രി (ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ്), സു​ജ(​എ​ൽ​ഐ​സി ഹൗ​സിം​ഗ് ഫി​നാ​ൻ​സ്). മ​രു​മ​ക്ക​ൾ: രാ​ജ​ശേ​ഖ​ര​ൻ (മു​ൻ അ​നൗ​ണ്‍​സ​ർ ആ​കാ​ശ​വാ​ണി), സു​നി​ൽ കു​മാ​ർ (എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ).

 

Tags : K.G. Parameshwaran Nair personality passes away

Recent News

Corehub Up