x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ തെരഞ്ഞെടുപ്പോടെ ഇടതു പക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി


Published: April 4, 2026 12:31 PM IST | Updated: April 4, 2026 02:44 PM IST

ആലപ്പുഴ: ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാവുമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടത് പക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണെന്നും ഇടതുപക്ഷത്ത് യഥാർഥ ഇടതു പക്ഷമായി ആരുമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇടത് പക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണ്. കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുൽ‍ ​ഗാന്ധി പറഞ്ഞു. ആലപ്പുഴയിൽ ജി. സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ‍ ​ഗാന്ധി.

ഇടതു പക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കളാണ്. അവസരവാദ നിലപാടുള്ള നേതാക്കൾ ഒരു വിഭാഗം, ബിജെപി എന്നല്ല, അവർക്ക് ആരുടെ സഹായം നേടിയാലും കുഴപ്പമില്ല. എങ്ങനെയും അധികാരത്തിൽ എത്തിയാൽ മതി. മറ്റൊരു വിഭാഗം നേതാക്കൾ, ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. ആ വിഭാഗം ഇന്ന് ചതിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടുവെന്നും രാഹുൽ‍ ​ഗാന്ധി പറഞ്ഞു.

 

Tags : Rahul Gandhi election UDF LDF

Recent News

Corehub Up