പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി.
സ്ത്രീ സുരക്ഷ എന്ന വാക്ക് ഉച്ചരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോയെന്ന് രാഹുൽ ചോദിച്ചു. പാലക്കാട് വന്നു താങ്കൾ വല്ലാതെ വാചാലനായല്ലോ. നമ്മുടെ രാജ്യത്തിന്റെ യശസ് വാനോളം ഉയർത്തിയ വിനേഷ് ഭോഗട്ടും സാക്ഷി മാലിക്കും ബജ്രാംഗ് പുനിയയും അവർക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ പറ്റി വെളിപ്പെടുത്തിയിരുന്നു.
ആന്ന് ഈ രാജ്യം തലകുനിച്ചുനിന്ന നാളുകൾ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല. അന്നവർ ആരോപണം ഉന്നയിച്ച ബ്രിജ് ഭൂഷനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങൾ? ആ നിങ്ങളാണോ ധാർമികതയെ പറ്റി പ്രസംഗിക്കുന്നത്. മുൻ കർണാടക മുഖ്യമന്ത്രി യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കളല്ലേ.
എന്നിട്ട് ഇത് പറയാൻ നാണമില്ലേ. അതും പോട്ടെ അങ്ങ് ഇതൊക്കെ വന്നു പറഞ്ഞ പാലക്കാട്ടെ ബിജെപിയുടെ മുഖ്യ സംഘാടകരില്ലേ അവരുടെ കൈയിലിരുപ്പിനെ പറ്റി എന്തേലും ബോധ്യം താങ്കൾക്ക് വേണ്ടേയെന്നും രാഹുൽ ചോദിച്ചു.
Tags : women safety rahul mamkootathil Narendra Modi