കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മികച്ച വിജയം പിണറായി വിജയനും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിനുമെതിരായ വിധിയെഴുത്താണെന്ന് ഷാഫി പറമ്പിൽ എംപി. ഗംഭീര വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി അറിയിക്കുന്നതായും ഷാഫി പറമ്പിൽ പറഞ്ഞു.
വിജയത്തിൽ തെല്ലും അഹങ്കരിക്കാതെ ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനും അവർ ആഗ്രഹിക്കുന്ന തലത്തിൽ പ്രവർത്തിക്കാനും സന്നധരാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. എൽഡിഎഫിന്റെ പരാജയത്തിൽ ഷാഫി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
സംസ്ഥാനത്തെ ജനങ്ങൾ സർക്കാരിനെ നിർത്തിപൊരിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ഇടതുകോട്ടകളെയും പൊളിച്ചെഴുതി. എല്ലാ മേൽകോയ്മയും അവസാനിപ്പിച്ച് എല്ലാ കള്ളസഖ്യങ്ങളെയും തുറന്നുകാണിച്ചാണ് ജനങ്ങൾ യുഡിഎഫിനൊപ്പം നിന്നതെന്നും ഷാഫി പറഞ്ഞു.
Tags : shafi parambil udf congress Pinarayi Vijayan