കണ്ണൂര്‍: ഹാര്‍ഡ് ഡിസ്കിന്റെ കപ്പാസിറ്റി തീര്‍ന്നതിനാൽ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സ്ട്രോംഗ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിംഗ് ഓഫീസര്‍. സിസിടിവി ഹാര്‍ഡ് ഡിസ്ക് മാറ്റണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചതോടെയാണ് സ്ഥാനാര്‍ഥികളെ വിളിപ്പിച്ചത്.
ബ്രണ്ണന്‍ കോളജിലാണ് രണ്ടു മണ്ഡലങ്ങളുടെയും സ്ട്രോംഗ് റൂം. വെള്ളിയാഴ്ച രാത്രിയിലാണ് സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും അറിയിപ്പ് ലഭിച്ചത്. തുടർന്ന് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍ മാറ്റി സ്ഥാപിച്ചു. അഴിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക് സീല്‍ ചെയ്ത് ട്രഷറിയിലേക്ക് മാറ്റും.
എന്നാൽ സംഭവത്തിൽ യുഡിഎഫ് പ്രതിഷേധിച്ചു. മതിയായ കപ്പാസിറ്റിയില്ലാത്ത ഹാര്‍ഡ് ഡിസ്കാണോ ആദ്യം വെച്ചതെന്നാണ് യുഡിഎഫിന്റെ ചോദ്യം. അതേസമയം സാങ്കേതിക വിഭാഗത്തിന്റെ അറിയിപ്പ് പ്രകാരം ഹാര്‍ഡ് ഡിസ്ക് മാറ്റുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു.
Tags : hard disk replacement candidates strong room