പത്തനംതിട്ട: പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിയിച്ചു.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. പ്രതിഷ്ഠാദിനമായ 26ന് രാവിലെ അഞ്ചിന് നട തുറക്കും. പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പൂജകൾ പൂർത്തിയാക്കി 26ന് രാത്രി പത്തിന് നടയടയ്ക്കും.
Tags : sabarimala temple pratishthadinam pooja