കൊച്ചി: ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽക്കുന്നതിനിടെ മധ്യവയസ്കൻ പിടിയിൽ. ആലുവ തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീറിനെ ( തുരുത്ത് നസീർ - 59) ആണ് റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്. തുരുത്ത് ഭാഗത്ത് ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ കൈവശം 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. പാസഞ്ചർ ഓട്ടോറിക്ഷയിൽ തുരുത്ത് ഭാഗത്ത് പല സ്ഥലങ്ങളിലായി കൊണ്ട് നടന്ന് വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം രണ്ടു ദിവസമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.
ആലുവ, നെടുമ്പാശേരി പോലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
Tags : cannabis autorickshaw arrested