x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി​യി​ല്‍ ക​ടു​ത്ത ജാ​തി​വി​വേ​ച​നമെന്ന് ഡോ. ​ടി.​എ​ൻ സ​ര​സു


Published: April 1, 2026 04:16 PM IST | Updated: April 1, 2026 04:19 PM IST

കൊ​ച്ചി: ബി​ജെ​പി​ക്കു​ള്ളി​ല്‍ താ​ൻ ക​ടു​ത്ത ജാ​തി​വി​വേ​ച​ന​മാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ല​ത്തൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ഡോ. ​ടി.​എ​ന്‍. സ​ര​സു. പാ​ര്‍​ട്ടി​യി​ലെ ദ​ളി​ത് വി​ഭാ​ഗ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന അ​ങ്ങേ​യ​റ്റം വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ഖി​ല്‍ ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ർ ആ​രോ​പി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് ത​ന്നെ ബോ​ധ​പൂ​ര്‍​വം ഒ​ഴി​വാ​ക്കി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​യാ​യി പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തി​ല്‍ പ​രാ​തി​യി​ല്ല. എ​ന്നാ​ൽ ഗു​രു​വാ​യൂ​രി​ലും കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ൻ താ​ല്പ​ര്യം അ​റി​യി​ച്ചി​ട്ടും പാ​ർ​ട്ടി നേ​തൃ​ത്വം അ​ത് ത​ട​യു​ക​യാ​യി​രു​ന്നു. എ​ട്ട് വ​ർ​ഷ​മാ​യി പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യ​ല്ലെ​ന്നും ത​ന്‍റെ ജാ​തി​യാ​ണ് പ​ല​ർ​ക്കും പ്ര​ശ്ന​മെ​ന്നും അ​വ​ർ തു​റ​ന്ന​ടി​ച്ചു.

‌പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലാ​യി​രി​ക്കെ വി​ര​മി​ക്കു​ന്ന ദി​വ​സം എ​സ്എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​കാ​ത്മ​ക ശ​വ​കു​ടീ​രം ഒ​രു​ക്കി​യ സം​ഭ​വ​ത്തി​ലൂ​ടെ​യാ​ണ് ഡോ. ​സ​ര​സു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്.

Tags : Dr. T.N. Sarasu BJP Latest News

Recent News

Corehub Up