x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ സെ​ക്‌​സ് റാ​ക്ക​റ്റ്: സി​ന്ധു​വി​ന് കൂ​ടു​ത​ല്‍ ഏ​ജ​ന്‍റു​മാ​രു​ണ്ടെ​ന്ന് നി​ഗ​മ​നം

കൊച്ചി ബ്യൂറോ
Published: May 25, 2026 12:23 PM IST | Updated: May 25, 2026 12:23 PM IST

കൊ​ച്ചി: മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്തും പെ​ണ്‍​വാ​ണി​ഭ​വും ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സി​ന്ധു​വി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഏ​ജ​ന്‍റു​മാ​ര്‍ ഉ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘം. മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ബി​ലാ​ലി(​ശ്രീ​കു​മാ​ര്‍)​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സം​ഘം ഏ​ജ​ന്‍റു​മാ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഏ​ജ​ന്‍റു​മാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ബി​ലാ​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. വി​ദേ​ശ​ത്ത് ഉ​യ​ര്‍​ന്ന പ്ര​തി​ഫ​ല​ത്തി​ല്‍ ജോ​ലി, മോ​ഡ​ലിം​ഗ് രം​ഗ​ത്തും ഇ​തു​വ​ഴി സി​നി​മ​യി​ലും സീ​രിയലിലും അ​വ​സ​രം തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യാ​ണ് ഇ​ര​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​തെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

ബി​ലാ​ലി​ന് പു​റ​മേ കേ​സി​ല്‍ ഇ​തി​ന​കം അ​റ​സ്റ്റി​ലാ​യ സി​ന്ധു, പി. ​മ​ഞ്ജി​മ, അ​ലീ​ന എ​ബ്ര​ഹാം എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നു​ള​ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ന്വേ​ഷ​ക സം​ഘം. വി​ദേ​ശ​ത്തു​ള്ള ര​ണ്ട് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ലീ​ന​യു​ടെ ലി​വിം​ഗ് പാ​ര്‍​ട്ണ​റാ​യ ഗു​ണ്ടാ നേ​താ​വ് ഔ​റം​ഗ​സേ​ബി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Sex racket modeling agents Arrest

Recent News

Corehub Up