തിരുവനന്തപുരം: 13 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (എംഎംവി), ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, സ്റ്റേറ്റ് ആര്‍ക്കൈവ്സ് വകുപ്പില്‍ പ്രിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍, കേരള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പീഡോഡോണ്ടിക്സ്, കേരള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), ഭൂജല വകുപ്പില്‍ ജിയോഫിസിക്കല്‍ അസിസ്റ്റന്റ്, വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്), പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (കയര്‍ഫെഡ്) റീജണല്‍ ഓഫീസര്‍ (പാര്‍ട്ട് 1, 2), കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
വിവിധ ജില്ലകളില്‍ അച്ചടി വകുപ്പില്‍ ബൈന്‍ഡര്‍ ഗ്രേഡ് 2, തിരുവനന്തപുരം ജില്ലയില്‍ അച്ചടി വകുപ്പില്‍ കോപ്പി ഹോള്‍ഡര്‍ (തമിഴ്), തിരുവനന്തപുരം ജില്ലയില്‍ അച്ചടി വകുപ്പില്‍ കോപ്പി ഹോള്‍ഡര്‍ (ഹിന്ദി), വ്യാവസായിക പരിശീലന വകുപ്പില്‍ വര്‍ക്ഷോപ്പ് അറ്റന്‍ഡര്‍ (ഡ്രാഫ്ട്സ്മാന് -സിവില്‍) തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.