x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം; എ​സ്പി ഷൗ​ക്ക​ത്ത​ലി​ അന്വേഷിക്കും


Published: May 19, 2026 02:32 PM IST | Updated: May 19, 2026 02:32 PM IST

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ളാ യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ​മാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഷൗ​ക്ക​ത്ത​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം.

15 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി.​സ​തീ​ശ​ൻ അ​ധി​കാ​ര​മേ​റ്റ ദി​വ​സം ത​ന്നെ സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

2023 ഡി​സം​ബ​റി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച പ്ര​വ​ർ​ത്ത​ക​രെ ഗ​ൺ​മാ​ൻ​മാ​രാ​യ അ​നി​ൽ കു​മാ​റും സ​ന്ദീ​പ്.​എ​സും ചേ​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​ട​പ​ടി​യെ പി​ണ​റാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Tags : sit reinvestigation gunmen assault case

Recent News

Corehub Up