x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക അ​വ​ത​രി​പ്പി​ച്ച ക​ര്‍ഷ​ക​ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ മു​ന്‍കൈയെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി


Published: June 1, 2026 02:00 AM IST | Updated: June 1, 2026 02:00 AM IST

കോ​ട്ട​യം: ന്യു​ന​പ​ക്ഷ​ങ്ങ​ള്‍ക്കും ക​ര്‍ഷ​ക​ര്‍ക്കു​മാ​യി അ​തി​മ​നോ​ഹ​ര​മാ​യ മു​ഖ​പ്ര​സം​ഗ​ങ്ങ​ള്‍ എ​ഴു​തി ശ​ക്ത​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പ​ത്ര​മാ​ണ് ദീ​പി​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍.

ദീ​പി​ക​യി​ലെ ആ​ദ്യ​മു​ഖ പ്ര​സം​ഗ​ത്തി​ലെ വാ​ക്കു​ക​ള്‍ ഉ​ദ്ധ​രി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. രാ​ജ​മ​ന്ദി​ര​ങ്ങ​ളി​ലും മ​ന്ത്രി സ​ത്ത​മ​ന്മാ​രു​ടെ​ സ​ഭ​ക​ളി​ലും ന്യാ​യ​ക​ര്‍ത്താ​ക്ക​ന്‍മാ​രു​ടെ സ​ന്നി​ധാ​ന​ത്തി​ലും പോ​യി നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന അ​നീ​തി​യാ​യ ന​ട​ത്ത​ങ്ങ​ള്‍ പ​ര​ജ​ന​പീ​ഡ​ക​ള്‍, സാ​ധു​ക്ക​ള്‍ക്കു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ അ​റി​യി​ച്ചു പ​ര​ജ​ന​സ​ങ്ക​ട​ങ്ങ​ള്‍ക്കു നി​വൃ​ത്തി വ​രു​ത്തി സ​ക​ല​ഗു​ണ പ്ര​ദ​സ​മു​ഖി​യാ​യി വി​ല​സി എ​ങ്ങും സ​ഞ്ച​രി​ച്ചു മം​ഗ​ല്യ​മോ​ടെ ചിരഞ്ജീ​വി​യാ​യി വാ​ണു​കൊ​ണ്ടി​രു​ന്നാ​ലും... എ​ന്ന ആ​ദ്യ മു​ഖപ്ര​സം​ഗ വാ​ക്കു​ക​ള്‍ മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ 140 വ​ര്‍ഷ​ങ്ങ​ളാ​യി ഈ ​വാ​ക്കു​ക​ളി​ല്‍ നി​ന്നു വ്യ​തി​ച​ലി​ക്കാ​തെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​മാ​ണ് ദീ​പി​ക ന​ട​ത്തു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

ക​ര്‍ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി​ക്കു​ന്ന പ​ത്ര​മാ​ണ് ദീ​പി​ക​യെ​ന്നും മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ലു​ടെ എ​ഴു​തി​യ ക​ര്‍ഷ​ക​രു​ടെ ദുഃഖ​വും സ​ങ്ക​ട​വും പ്ര​യാ​സ​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ സ​ര്‍ക്കാ​ര്‍ മു​ന്‍കൈ​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​പ്ല​വ​ക​ര​മാ​യ രീ​തി​യി​ല്‍ അ​ച്ച​ടി​യെ ആ​ദ്യ​മാ​യി മാ​റ്റി​യെ​ടു​ത്ത​തു ന​സ്രാ​ണി ദീ​പി​ക​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ലു​ടെ​യാ​ണ്. അ​നി​തീ​ക്കും അ​ക്ര​മ​ത്തി​നും അ​ന്യ​ര്‍ക്കെ​തി​രാ​യ പീ​ഡ​ന​ത്തി​നും എതിരായി പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​റ​യു​ക​യാ​ണ് ന​സ്രാ​ണി ദീ​പി​ക​യു​ടെ ല​ക്ഷ്യം. ഈ ​ല​ക്ഷ്യം 140 വ​ര്‍ഷ​ങ്ങ​ളാ​യി ദീ​പി​ക ഭം​ഗി​യാ​യി നി​ര്‍വ​ഹി​ക്കു​ന്നു​വെ​ന്ന​താ​ണ് ന​മ്മ​ളെ വി​സ്മ​യഭ​രി​ത​രാ​ക്കു​ന്ന കാ​ര്യമെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags : Chief Minister initiative government resolve farmers' issues deepka@140

Recent News

Corehub Up