കുമ്പളങ്ങി : ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ വിദ്യാർഥി മുങ്ങിമരിച്ചു. കുമ്പളങ്ങി നോർത്ത് ചാണിയിൽ ഷിബുവിന്റെ മകൻ സി.എസ്. അനുരാഗ് കൃഷ്ണ (15) യാണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. അരൂര്‍ ചങ്ങാടക്കടത്തിനരികിലുള്ള അരൂര്‍ അമ്മനേഴം ക്ഷേത്രക്കുളത്തില്‍ അനുരാഗ് കൃഷ്ണയടക്കം എട്ടുപേരാണ് കുളിക്കാനെത്തിയത്.
ഇതിനിടെ അനുരാഗ് വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരും ചേർന്നുഅനുരാഗിനെ കരയ്ക്കു കയറ്റി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
കുമ്പളങ്ങി സെന്റ് പീറ്റേഴസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് അനുരാഗ് .അമ്മ: രമ്യ. സഹോദരൻ: ആരോമൽ
Tags : Student Mungimaranam Kumbalangi