നെടുമങ്ങാട്: വയോധികയെ വീട്ടിൽ കയറി ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയിൽ. ആനാട് നാഗച്ചേരി കല്ലടക്കുന്ന അരുൺ ഭവനിൽ സെബാസ്റ്റ്യൻ(60)ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
അയൽവാസിയായ പ്രതി മദ്യലഹരിയിൽ രാത്രി 10.30ന് പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഹാൾമുറിയിൽ ഇരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച കൂട്ടുകിടക്കാൻ വന്ന സഹോദരിയെയും ആക്രമിച്ചു.
ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടി എത്തിയപ്പോൾ പ്രതി അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : arrested attacking woman sister police