കോഴിക്കോട്: പാചകവാതക പ്രതിസന്ധി റെയില്‍വേയെയും ബാധിക്കുന്നു. റെയിൽവേ റണ്ണിംഗ് ജീവനക്കാരെയും ട്രെയിൻ മാനേജർമാരെയും പ്രതിസന്ധി വലിയ രീതിയില്‍ ബാധിക്കുമെന്നാണ് ആശങ്ക. പ്രതിസന്ധി തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ദുരിതത്തിലാകും.
നാലുദിവസം വരെ തുടർച്ചയായി ഡ്യൂട്ടി ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്കും ട്രെയിൻ മാനേജർമാർക്കും വിശ്രമത്തിനും ഭക്ഷണത്തിനും ഏക ആശ്രയം റെയില്‍വേ സ്റ്റേഷനുകളിലെ ക്രൂ ചേഞ്ചിംഗ് സ്റ്റേഷനുകളിലെ റെയിൽവേ റണ്ണിംഗ് റൂമുകളാണ്.
ഇവിടെ 24 മണിക്കൂറും ഭക്ഷണം തയാറാക്കി നൽകുന്നുണ്ട്. എന്നാൽ ഗ്യാസ് ലഭ്യമല്ലാത്തതിനാൽ പല റണ്ണിംഗ് റൂമുകളിലും ഇതു സംബന്ധിച്ച് നോട്ടീസ് പതിച്ചുകഴിഞ്ഞു. ഗ്യാസ് ക്ഷാമം മൂലം ഭക്ഷണം തയാറാക്കുന്നത് നിർത്തിവയ്ക്കുകയോ വിഭവങ്ങൾ ഗണ്യമായി കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.
Tags : cooking Gas railway running rooms train