കൊച്ചി: കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) 55-ാമത് ജനറല്‍ ബോഡി യോഗം എറണാകുളം ആശീര്‍ഭവനില്‍ നടന്നു.
കെസിബിസി റിലീജിയസ് കമ്മീഷന് ചെയര്മാന് ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റര്‍ ആര്‍ദ്ര അധ്യക്ഷത വഹിച്ചു.
ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജോണി പള്ളിവാതുക്കല്‍, ഫാ. ഡോ. ജോര്‍ജ് ആന്റണി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ഫാ. ജോബി കൊച്ചുമുട്ടം പ്രസിഡന്റ്
കൊച്ചി: കെസിഎംഎസിന്റെ 2026-29 കാലയളവിലേക്കുള്ള പ്രസിഡന്റായി സിഎംഐ സന്യാസ സമൂഹാംഗം ഫാ. ജോബി കൊച്ചുമുട്ടത്തെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ്-സിസ്റ്റര്‍ ആനി ജോസ് സിഎസ്എന്‍, ട്രഷറര്‍- ഫാ. പോളി ആന്റണി ഒസിഡി. എക്സിക്യൂട്ടീവ് അംഗങ്ങള്‍- സിസ്റ്റര്‍ മരിയ ജസീന എസി, സിസ്റ്റര്‍ മരീന ഞാറക്കല്ലേല്‍ എസ്എബിഎസ്, ഫാ. സൈമണ്‍ ചിറമേല്‍ എംസിബിഎസ്.
Tags : Meeting KCMS General Body