കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ആര്‍ജവത്തോടെ നടപടികളെടുക്കുന്ന സര്‍ക്കാരുണ്ടാകണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്.
കേരള കത്തോലിക്കാ സഭയുടെ മദ്യ- ലഹരി വിരുദ്ധ ഞായർ ആചരണത്തിന്റെ ഭാഗമായി തയാറാക്കിയ സർക്കുലറിലാണ് ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.
സംസ്ഥാനം മദ്യശാലകളുടെ പ്രളയത്തിലാണ്. ആയിരത്തിലധികം ബാറുകൾ, 337 ബെവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകൾ, 5071 കള്ളുഷാപ്പുകൾ എന്നിവ സംസ്ഥാനത്താകെയുണ്ട്. മദ്യശാലകൾക്കു സർക്കാർ യഥേഷ്ടം ലൈസൻസ് നൽകി.
എല്ലാ സമുദായ, ഭക്തസംഘടനകളും മദ്യ- ലഹരിവിരുദ്ധ സമിതികൾ രൂപീകരിച്ച് സാമൂഹ്യവിപത്തിനെതിരേ രംഗത്തിറങ്ങണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.
എട്ടിന് കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാന മധ്യേ വായിക്കുന്നതിന് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും വൈസ് ചെയര്മാന് ബിഷപ് മാര്‍ അലക്സ് താരമംഗലവും ചേര്‍ന്നാണു സർക്കുലർ തയാറാക്കിയത്.
Tags : KCBC Anti Liquor Commission drug abuse vigorous action