x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ മൂന്നു ഘട്ടങ്ങൾ

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: February 27, 2026 03:53 AM IST | Updated: February 27, 2026 03:53 AM IST

 ന​​​​​മ്മു​​​​​ടെ ആ​​​​​ത്മീ​​​​​യ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നു മൂ​​​​ന്നു ഘ​​​​ട്ട​​​​ങ്ങ​​​​ളു​​​​ണ്ട്. ഒ​​​​​ന്നാ​​​​​മ​​​​​ത്തേ​​​​​ത് അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ന്‍റെ കാ​​​​​ലം. എ​​​​​ല്ലാ കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ന​​​​​മ്മ​​​​​ൾ അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ദൈ​​​വ​​​വു​​​മാ​​​യി ചേ​​​ർ​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. പ​​​​​ക്ഷേ, ചി​​​​​ല​​​ർ അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​നുവേ​​​​​ണ്ടി മാ​​​​​ത്രം അ​​​​​വ​​​​​ലം​​​​​ബി​​​​​ക്കു​​​​​ന്ന ആ​​​​​ഴം കു​​​​​റ​​​​​ഞ്ഞ ആ​​​​​ധ്യാ​​​​​ത്മി​​​​​ക​​​​​ത പിന്തുടരാറു​​​​​ണ്ട്. ക​​​ഴി​​​ഞ്ഞ നാ​​​ൽ​​​പ​​​തു വ​​​ർ​​​ഷ​​​മാ​​​യി എ​​​​​ല്ലാ ദി​​​​​വ​​​​​സ​​​​​വും മ​​​​​നു​​​​​ഷ്യ​​​​​രു​​​​​ടെ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കേ​​​​​ൾ​​​​​ക്കു​​​​​ക​​​​​യും അ​​​​​വ​​​​​രു​​​​​ടെ ആ​​​ധ്യാ​​​ത്മി​​​​​ക ജീ​​​​​വി​​​​​തം വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ക​​​​​യും അ​​​​​വ​​​​​ർ​​​​​ക്കു നി​​​​​ർ​​​ദേ​​​ശ​​​​​ങ്ങ​​​​​ൾ കൊ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​യ്യു​​​ന്ന വ്യ​​​ക്തി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളെ നി​​​രീ​​​ക്ഷി​​​ച്ച​​​തി​​​ൽ​​​നി​​​ന്നു​​​ള്ള നി​​​ഗ​​​മ​​​ന​​​മാ​​​ണി​​​ത്.

അഭിഷേകം

ര​​​​​ണ്ടാ​​​​​മ​​​​​ത്തെ നി​​​​​രീ​​​​​ക്ഷ​​​​​ണം ഈ ​​​​​അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ന്‍റെ കാ​​​​​ലം ക​​​​​ഴി​​​​​യു​​​​​ന്പോ​​​​​ൾ സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​യും മ​​​നു​​​ഷ്യ​​​ന് അ​​​​​തി​​​​​ന്‍റെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യി​​​​​ലെ ര​​​​​ണ്ടാമത്തെ ഘട്ടം വ​​​​​രും. ന​​​​​മു​​​​​ക്ക് അ​​​​​തി​​​​​നെ അ​​​​​ഭി​​​​​ഷേ​​​​​ക​​​​​ത്തി​​​​​ന്‍റെ കാ​​​​​ല​​​​​മെ​​​ന്നു വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ വി​​​​​ളി​​​​​ക്കാം. കാ​​​​​ര​​​​​ണം, ഈ ​​​​​അ​​​​​ഭി​​​​​ഷേ​​​​​ക മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചു പ​​​​​ല കാ​​​​​ര്യ​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​രെ ബാ​​​​​ധി​​​​​ക്കാ​​​​​റി​​​​​ല്ല അ​​​​​ഥ​​​​​വാ ബാ​​​​​ധി​​​​​ച്ച​​​​​താ​​​​​യി അ​​​​​വ​​​​​ർ​​​​​ക്കു തോ​​​​​ന്നാ​​​​​റി​​​​​ല്ല. ആ​​​​​ത്മാ​​​​​ഭി​​​​​ഷേ​​​​​ക​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു പ്ര​​​​​തി​​​​​ഫ​​​​​ല​​​​​നം. വ​​​​​ച​​​​​ന​​​​​ത്തി​​​​​ൽ​​​ത്ത​​​​​ന്നെ ഉ​​​​​ണ്ട​​​​​ല്ലോ, നി​​​​​ങ്ങ​​​​​ൾ അ​​​​​ഗ്നി​​​​​യി​​​​​ലൂ​​​​​ടെ ന​​​​​ട​​​​​ക്കും അ​​​​​ഗ്നി നി​​​​​ന്നെ വി​​​​​ഴു​​​​​ങ്ങി​​​ല്ല എ​​​ന്ന് (ഏശ 43:2). അ​​​​​താ​​​​​യ​​​​​ത് വി​​​​​ഴു​​​ങ്ങി​​​ല്ല എ​​​ന്നാ​​​ൽ വി​​​ഴു​​​ങ്ങി​​​യ​​​താ​​​യി തോ​​​ന്നി​​​ല്ല, പൊ​​​ള്ള​​​ലേ​​​ൽ​​​ക്കി​​​ല്ല എ​​​ന്ന​​​ർ​​​ഥം.

ക​​​​​ഠോ​​​​​ര ജീ​​​​​വി​​​​​ത​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പോ​​​​​കു​​​​​ന്പോ​​​​​ഴും അ​​​​​തി​​​​​ന്‍റെ ആ​​​​​വി​​​​​യും പു​​​​​ക​​​​​യും ഏ​​​​​ൽ​​​​​ക്കാ​​​​​തെ ദൈ​​​​​വം ഒ​​രു​​വ​​നെ പ​​​​​രി​​​​​പാ​​​​​ലി​​​​​ച്ചുകൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തും സു​​വി​​ശേ​​ഷ സാ​​ക്ഷി​​യാ​​യി അ​​ങ്ങ​​നെ​​യു​​ള്ള​​വ​​ർ ജീ​​വി​​ക്കു​​ന്ന​​തും നാം ​​കാ​​ണാ​​റി​​ല്ലേ.

ഏ​​തു കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ് ന​​മ്മ​​ൾ ജീ​​വി​​ക്കു​​ന്ന​​തെ​​ന്നു പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള കാ​​ലംകൂ​​ടി​​യാ​​ണ് നോ​​മ്പു​​കാ​​ലം. കേ​​​​​വ​​​​​ലം അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ന്‍റെ കാ​​​​​ലം ആ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​തൊ​​​​​രു ശൈ​​ശ​​വ​​ദ​​ശ​​യാ​​ണ്. വാ​​ർ​​ധ​​ക്യ​​മെ​​ത്തി​​യാ​​ലും ചി​​ല​​ർ ആ​​ത്മീ​​യ​​ത​​യി​​ൽ ശി​​ശു​​വാ​​യി ജീ​​വി​​ച്ചു മ​​രി​​ച്ചു​​പോ​​കു​​ന്ന​​തു കാ​​ണാം. എ​​ന്നാ​​ൽ, ആ​​​​​ഴ​​​​​മു​​​​​ള്ള​​​​​താ​​​​​ണ് അ​​​​​ഭി​​​​​ഷേ​​​​​ക​​​​​ത്തി​​​​​ന്‍റെ കാ​​​​​ലം. ക​​​​​ർ​​​​​ത്താ​​​​​വു​​​​​മാ​​​​​യി ആ​​​​​ത്മ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ൽ ഊ​​​​​ന്നി​​​​​യ ആ​​​​​ധ്യാ​​​​​ത്മി​​​​​ക ജീ​​​​​വി​​​​​തം. ഈ ​​​​​അ​​​​​ഭി​​​​​ഷേ​​​​​ക കാ​​​​​ല​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​നം വ്യ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​ധ്യാ​​​​​ത്മി​​​​​ക അ​​​​​ധി​​​​​കാ​​​​​രം കി​​​​​ട്ടു​​​​​ന്ന​​​​​ത് ഞാ​​​​​ൻ ക​​​​​ണ്ടി​​​​​ട്ടു​​​​​ണ്ട്. അ​​​​​വ​​​​​ർ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ വേ​​​​​ദ​​​​​ന​​​​​ക​​ളി​​ലും സം​​ഘ​​ർ​​ഷാ​​ത്മ​​ക ജീ​​വി​​ത​​ത്തി​​ലും അ​​വ​​രെ ആ​​ധ്യാ​​ത്മി​​ക​​മാ​​യി ഉ​​റ​​പ്പി​​ച്ചു നി​​ർ​​ത്താ​​ൻ ഈ ​​അ​​ധി​​കാ​​രം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തു ശ്ര​​ദ്ധി​​ച്ചി​​ട്ടു​​ണ്ട്.

ആധ്യാത്മിക അധികാരം

അ​​താ​​യ​​ത്, മൂ​​​​​ന്നാ​​​​​മ​​​​​ത്തെ കാ​​​​​ലം എ​​ന്നു പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് ആ​​​​​ധ്യാത്മിക അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ന്‍റെ കാ​​​​​ല​​​​​മാ​​​​​ണ്. ക​​​​​ർ​​​​​ത്താ​​​​​വ് പ​​​​​റ​​​​​ഞ്ഞി​​​​​ല്ലേ ലൂ​​​​​ക്ക 10:19ൽ ​​​​​ഇ​​താ, പാ​​മ്പു​​ക​​ളു​​ടെ​​യും തേ​​ളു​​ക​​ളു​​ടെ​​യും ശ​​ത്രു​​വി​​ന്‍റെ സ​​ക​​ല ശ​​ക്തി​​ക​​ളു​​ടെ​​യും മീ​​തേ ച​​വി​​ട്ടി ന​​ട​​ക്കാ​​ന്‍ നി​​ങ്ങ​​ള്‍ക്കു ഞാ​​ന്‍ അ​​ധി​​കാ​​രം ത​​ന്നി​​രി​​ക്കു​​ന്നു. ഒ​​ന്നും നി​​ങ്ങ​​ളെ ഉ​​പ​​ദ്ര​​വി​​ക്കു​​ക​​യി​​ല്ല.

പാ​​ന്പും തേ​​ളും മ​​റ്റു​​ള്ള​​വ​​രെ വി​​ഷം കു​​ത്തി​​വ​​ച്ചു കൊ​​ല്ലു​​ന്ന​​വ​​യാ​​ണ്. ചി​​ല മ​​നു​​ഷ്യ​​രും അ​​ങ്ങ​​നെ​​യാ​​ണ്. ഒാ​​ഫീ​​സി​​ലും നാ​​ട്ടി​​ലും ഒ​​രു​​പ​​ക്ഷേ, വീ​​ട്ടി​​ലു​​മൊ​​ക്കെ ഇ​​തു​​പോ​​ലെ​​യു​​ള്ള വ്യ​​ക്തി​​ക​​ൾ ക​​ണ്ടേ​​ക്കാം. അ​​വ​​രി​​ൽ​​നി​​ന്ന് അ​​ക​​ന്നു​​നി​​ൽ​​ക്കാ​​ൻ ന​​മു​​ക്കു തോ​​ന്നി​​യേ​​ക്കാം. എ​​ന്നാ​​ൽ, ആ​​ധ്യാ​​ത്മി​​ക അ​​ധി​​കാ​​രത​​ല​​ത്തി​​ൽ എ​​ത്തി​​യ​​വ​​ർ ഇ​​വ​​രെ ഒ​​ഴി​​വാ​​ക്കി​​ല്ല. മ​​റി​​ച്ച് ആ​​ധ്യാ​​ത്മി​​ക അ​​ധി​​കാ​​രം​​കൊ​​ണ്ടു​​ത​​ന്നെ അ​​വ​​ർ​​ക്കു​​മേ​​ൽ ച​​വി​​ട്ടി ന​​ട​​ക്കു​​ന്ന​​തു കാ​​ണാം.

ആ​​​​​ക്രോ​​​​​ശി​​​​​ച്ചാ​​​​​ലും ച​​​​​തി​​​​​ച്ചാ​​​​​ലും ച​​​​​തി​​​​​ക്കു​​​​​ഴി​​​​​യി​​​​​ൽ ചെ​​​​​ന്നെ​​​​​ത്തി​​​​​യാ​​​​​ലും അ​​​​​വ​​​​​ർ ഇ​​​​​വ​​​​​രെ ആ​​​​​ശീ​​​​​ർ​​​​​വ​​​​​ദി​​​​​ക്കു​​​​​ക മാ​​​​​ത്ര​​​​​മേ ചെ​യ്യു​ക​യു​ള്ളൂ. ഈ​ശോ​യു​ടെ സ്നേ​​​​​ഹ​​​​​ത്താ​​​​​ൽ അ​​​​​വ​​​​​രെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന കാ​ഴ്ച. അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ന്‍റെ കാ​​​​​ല​​​​​ത്തു മാ​​​​​ത്ര​​​​​മാ​​​​​ണോ ജീ​​​​​വി​​​​​ക്കു​​​​​ന്ന​തെ​ന്നു പ​രി​ശോ​ധി​ക്കു​ക. അ​​​​​വി​​​​​ടെനിന്ന് അ​ഭി​ഷേ​ക​ത്തി​ന്‍റെ​യും ആ​ധ്യാ​ത്മി​കാ​ധി​കാ​ര​ത്തി​ന്‍റെ​യും ത​ല​ത്തി​ലേ​ക്കു വ​ള​രാ​ൻ ശ്ര​മി​ക്കു​ക. അ​​​​​തി​നു ആ​​​​​നു​​​​​പാ​​​​​തി​​​​​ക​​​​​മാ​​​​​യി​​​​​രി​​​​​ക്കും ക​​​​​ർ​​​​​ത്താ​​​​​വും നീ​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള ആ​​​​​ത്മ​​​​​ബ​​​​​ന്ധം.

Tags : Hridayavazhi Kalvari

Recent News

Corehub Up