x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​സ്‌​സി എ​ല്‍​സ-3 ക​പ്പ​ലി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​ര്‍​ക്കു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന് പ​ണം കെ​ട്ടി​വ​യ്ക്കാ​ന്‍ അ​നു​മ​തി

വെബ് ഡെസ്ക്
Published: July 1, 2026 04:01 AM IST | Updated: July 1, 2026 04:01 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ല്‍ മു​ങ്ങി​യ എം​എ​സ്‌​സി എ​ല്‍​സ-3 ക​പ്പ​ലി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​ര്‍​ക്കു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ബാ​ങ്ക് ഗാ​ര​ന്‍റി​ക്കു പ​ക​രം പ​ണം കെ​ട്ടി​വ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി. യു​ക്രെ​യ്ന്‍ സ്വ​ദേ​ശി ഹോ​ര്‍​ഡി​യേ​വ് വ​ലേ​രി, ഫി​ലി​പ്പീ​ന്‍​സ് സ്വ​ദേ​ശി​ക​ളാ​യ കാ​സ്റ്റ​നേ​ഡ റൊ​ണാ​ള്‍​ഡ് പു​ന്‍​സ​ലാ​ന്‍, വെ​ലാ​സ്‌​കോ റ​യാ​ന്‍ ഒ​ന്‍റാ​ല​ന്‍ എ​ന്നി​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് ഗ്യാ​ര​ണ്ടി അ​ട​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ മു​ന്‍ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്.

ബാ​ങ്ക് ഗാ​ര​ന്‍റി ന​ല്‍​കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ത​ട​സ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണു ഭേ​ദ​ഗ​തി ചെ​യ്ത​ത്. ഫോ​ര്‍​ട്ട്കൊ​ച്ചി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​യ ക​പ്പ​ലി​ന്‍റെ ക്യാ​പ്റ്റ​ന്‍ ഇ​വാ​നോ​വ് അ​ല​ക്‌​സാ​ണ്ട​ര്‍ അ​ട​ക്ക​മു​ള്ള നാ​ലു ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തു​വ​രെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല.

Tags : MSC elsa-3 ship permission bank guarantee return home

Recent News

Corehub Up