തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കാണുമെന്നു വനം മന്ത്രി ഷിബു ബേബി ജോണ് വന്യജീവി ആക്രമണം മൂലം വിളനാശമുണ്ടാകുന്ന കർഷകർക്ക് ആശ്വാസമേകാൻ ‘ഇൻഷ്വറൻസ് അധിഷ്ഠിത നഷ്ടപരിഹാര പദ്ധതി’ നടപ്പിലാക്കാൻ ആലോചിക്കുന്നതായും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഇൻഷ്വറൻസ് കന്പനികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാരുമായി തുടർചർച്ചകൾ നടത്തി അടുത്ത വർഷത്തോടെ പദ്ധതി യാഥാർഥ്യമാക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.