x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

700 കോ​ടി രൂ​പ​യു​ടെ എ​ഥ​നോ​ൾ പ്ലാ​ന്‍റ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു


Published: July 1, 2026 04:27 AM IST | Updated: July 1, 2026 04:27 AM IST

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യു​​​ടെ ഹ​​​രി​​​ത ഊ​​​ർ​​​ജ​​മേ​​​ഖ​​​ല​​​യി​​​ലും എ​​​ഥ​​​നോ​​​ൾ ഉ​​​ത്പാ​​​ദ​​​ന രം​​​ഗ​​​ത്തും നി​​​ർ​​​ണാ​​​യ​​​ക ചു​​​വ​​​ടു​​​വ​​​യ്പാ​​​യി ഗോ​​​വ​​​യി​​​ൽ 700 കോ​​​ടി​​​യു​​​ടെ വ​​​ൻ​​​കി​​​ട ധാ​​​ന്യ അ​​​ധി​​​ഷ്ഠി​​​ത എ​​​ഥ​​​നോ​​​ൾ പ്ലാ​​​ന്‍റ് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​ന്നു. രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ബ​​​യോ​​​എ​​​ന​​​ർ​​​ജി, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ്ഥാ​​​പ​​​ന​​​മാ​​​യ പ്രാ​​​ജ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് സെ​​​ൻ​​​ട്രി​​​യ​​​ൽ ബ​​​യോ​​​ഫ്യു​​​വ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ധാ​​​ന്യാ​​​ധി​​​ഷ്ഠി​​​ത എ​​​ഥ​​​നോ​​​ൾ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്ന ഈ ​​​സം​​​രം​​​ഭം ഗോ​​​വ​​​യി​​​ലെ ബി​​​ച്ചോ​​​ലിം താ​​​ലൂ​​​ക്കി​​​ലെ ന​​​വേ​​​ലി​​​മി​​​ലാ​​ണു സ്ഥാ​​​പി​​​ക്കു​​ക. ‌പ്ലാ​​​ന്‍റ് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ഏ​​​ക​​​ദേ​​​ശം 1,000 പേ​​​ർ​​​ക്ക് നേ​​​രി​​​ട്ടും 3,000 ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്ക് പ​​​രോ​​​ക്ഷ​​​മാ​​​യും തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. ലോ​​​ജി​​​സ്റ്റി​​​ക്സ്, കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല, ഗ​​​താ​​​ഗ​​​തം, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, സേ​​​വ​​​ന മേ​​​ഖ​​​ല​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലും അ​​​നു​​​ബ​​​ന്ധ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളി​​​ലും പു​​​തി​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടും.

പ്ലാ​​​ന്‍റി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ധാ​​​ന്യ​​​ങ്ങ​​​ളും മ​​​റ്റ് അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളും ഗോ​​​വ, ക​​​ർ​​​ണാ​​​ട​​​ക, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ശേ​​​ഖ​​​രി​​​ക്കും. പ്ലാ​​​ന്‍റി​​​ന് ചു​​​റ്റു​​​മു​​​ള്ള 200 കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യി​​​ലെ അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ ല​​​ഭ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി സെ​​​ൻ​​​ട്രി​​​യ​​​ൽ ബ​​​യോ​​​ഫ്യു​​​വ​​​ൽ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​വീ​​​ൺ ഗോ​​​പ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Tags : Rs 700 crore ethanol plant becomes

Recent News

Corehub Up