തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ അരുൺ ദാസ് (25), ആൽബി (25) എന്നിവരാണ് പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.
പ്രതികളിൽ നിന്ന് 0.468 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് പാങ്ങപ്പാറ തിരുനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
അതേസമയം ആന്ധ്രാപ്രദേശിൽ നിന്ന് കാറിൽ എത്തിച്ച ഏഴര കിലോഗ്രാം കഞ്ചാവുമായി ഒരാൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായിരുന്നു. കുറ്റിച്ചൽ മണ്ണൂർകര അരികിൽ എം.വി.ഹൗസിൽ പ്രശാന്ത് ആണ് (38) അറസ്റ്റിലായത്.
Tags : kerala police crime news arrest marijuana