വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ (ഫയൽ ചിത്രം)
വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസിലെ പ്രധാനി വയനാട് സ്വദേശിയാണെന്ന നിഗമനത്തില്‍ പോലീസ്. ഇയാളെ കണ്ടെത്തുന്നതോടെ കേസിന് നല്ലൊരു വഴിത്തിരിവുണ്ടാവകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ലഹരിവില്പനയില്നിന്ന് ലഭിച്ച കോടികളുടെ പണം പോയത് ഒരൊറ്റ വ്യക്തിയിലേക്കാണെന്നാണ് സൂചന.
വയനാട് സ്വദേശിയായ യുവാവാണ് എംഡിഎംഎയുടെ മൊത്തവിതരണക്കാരനെന്നും ഇയാളുടെ ശൃംഖലയിലെ ചെറിയ കണ്ണികള്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കേസില്‍ നേരത്തേ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജില്‍ കുര്യാക്കോസ് ലഹരിവില്പനയില്നിന്ന് കിട്ടിയ പണമെല്ലാം ഇയാള്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്കാണ് അയച്ചത്.
ക്യുആര്‍ കോഡ് വഴിയും നേരിട്ടുള്ള അക്കൗണ്ട് ട്രാന്‍സ്ഫറായും പണം കൈമാറിയിട്ടുണ്ട്. വടകരയില്‍ ആദ്യം പിടിയിലായ സഫ്വാനും കീര്‍ത്തന, കാവ്യ, നീഷ്മ എന്നീ അധ്യാപികമാരും ജിജിലുമായി ഇടപാട് നടത്തിയിട്ടുണ്ട്.
ഇവര്‍ക്കു പുറമേ വേറെ പലരും ജിജിലിനു പണം അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു കോടിയോളം രൂപ ജിജില്‍ വയനാട്ടുകാരനായ മൊത്തവിതരണക്കാരന് അയച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
Tags : Vadakara MDMACase Investigation WayanadNative Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash