x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"750 കോ​ടി വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ച്ചു": പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി

ഓൺലൈൻ ഡെസ്ക്
Published: July 30, 2026 10:36 PM IST | Updated: July 30, 2026 10:36 PM IST

ലോക്സഭയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര സംസാരിക്കുന്നു

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യ​ൽ ബി​ല്ലി​ന്മേ​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് ച​ർ​ച്ച​യ്ക്കി​ടെ കോ​ൺ​ഗ്ര​സ് എം​പി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ 750 കോ​ടി വി​ദ്യാ​ർ​ഥി​ക​ളെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ബാ​ധി​ച്ചു​വെ​ന്ന പ്രി​യ​ങ്ക​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് വി​വാ​ദ​മാ​യ​ത്.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് 152 ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ലൂ​ടെ "750 കോ​ടി വി​ദ്യാ​ർ​ഥി​ക​ൾ" ബാ​ധി​ക്ക​പ്പെ​ട്ടു​വെ​ന്നും പ്രി​യ​ങ്ക പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു. കൂ​ടാ​തെ, പേ​പ്പ​ർ ലീ​ക്ക് മാ​ഫി​യ​യി​ലെ ഒ​രാ​ൾ പോ​ലും ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

ലോ​ക ജ​ന​സം​ഖ്യ​യോ​ളം വ​രു​ന്ന ഒ​രു സം​ഖ്യ ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള പ്രി​യ​ങ്ക​യു​ടെ പ്ര​സ്താ​വ​ന യാ​ഥാ​ർ​ത്ഥ്യ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും, അ​വ​ർ ക​ണ​ക്കു​ക​ൾ തെ​റ്റാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഏ​ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രി​യ​ങ്ക ഇ​ത്ര​യും വ​ലി​യൊ​രു സം​ഖ്യ ഉ​ന്ന​യി​ച്ച​തെ​ന്നും ബി​ജെ​പി ചോ​ദ്യം ചെ​യ്തു.

Tags : PriyankaGandhi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up