അറസ്റ്റിലായ അധോലോക നായകൻ ഛോട്ടാ രാജൻ
ചെന്നൈ: വ്യാജ പേരിൽ പാസ്പോർട്ട് സംഘടിപ്പിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ പ്രത്യേക സിബിഐ കോടതി. 'വിജയ കദം' എന്ന വ്യാജ വിലാസത്തിലാണ് ഛോട്ടാ രാജൻ പാസ്പോർട്ട് കൈക്കലാക്കിയത്. ഏഴ് വർഷത്തെ തടവുശിക്ഷയ്ക്ക് പുറമേ കേസിൽ കോടതി പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, പാസ്പോർട്ട് നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ഛോട്ടാ രാജനെതിരെ ചുമത്തിയത്. വിവിധ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുകയാണ് ഛോട്ടാ രാജൻ.
Tags : ChhotaRajan LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash