x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അ​മി​ത് ഷാ ​എ​വി​ടെ?"​ഡ​ൽ​ഹി പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

ഓൺലൈൻ ഡെസ്ക്
Published: July 30, 2026 08:47 PM IST | Updated: July 30, 2026 08:47 PM IST

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്‍റിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​സ​ഭ​യി​ലെ​ത്തി മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ടു​ത്ത പ്ര​തി​ഷേ​ധം. ലോ​ക്സ​ഭ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​പ്പോ​ൾ, രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി.

സ​ഭ ആ​രം​ഭി​ച്ച ഉ​ട​ൻ ത​ന്നെ "അ​മി​ത് ഷാ ​എ​വി​ടെ?" എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ്പീ​ക്ക​ർ അ​ഭ്യ​ർ​ത്ഥി​ച്ചെ​ങ്കി​ലും ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​ഭ​യി​ലെ​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഹ​ളം ക​ന​ത്ത​തോ​ടെ സ​ഭ നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു.

രാ​ജ്യ​സ​ഭ​യി​ലും അ​മി​ത് ഷാ ​പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ ചെ​യ​ർ​മാ​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

പ്ര​തി​പ​ക്ഷ​ത്തി​ന് ഉ​ന്ന​യി​ക്കാ​ൻ മ​റ്റ് വി​ഷ​യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​വ​ർ ല​ക്ഷ്യ​മി​ല്ലാ​തെ സ​ഭാ സ​മ്മേ​ള​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഭ​ര​ണ​പ​ക്ഷ നേ​താ​വ് ജെ.​പി. ന​ദ്ദ ആ​രോ​പി​ച്ചു. ഏ​ത് വി​ഷ​യ​ത്തി​ലും ച​ർ​ച്ച​യ്ക്ക് സ​ർ​ക്കാ​ർ ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത് അ​മി​ത് ഷാ​യാ​ണെ​ന്ന് ആ​രോ​പി​ച്ച രാ​ഹു​ൽ ഗാ​ന്ധി, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും നേ​രെ ന​ട​ന്ന മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. യൂ​ണി​ഫോ​മി​ല​ല്ലാ​ത്ത ആ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ മൃ​ഗീ​യ​മാ​യി ത​ല്ലി​ച്ച​ത​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

കേ​വ​ലം ക​ണ്ണീ​ർ വാ​ത​കം മാ​ത്ര​മാ​ണ് പ്ര​യോ​ഗി​ച്ച​തെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ത്തെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച രാ​ഹു​ൽ ഗാ​ന്ധി, സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 

Tags : AmithSha Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up