x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സ് അ​ട്ടി​മ​റി: മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സ​ർ​ക്കാ​ർ

ഓൺലൈൻ ഡെസ്ക്
Published: July 30, 2026 08:01 PM IST | Updated: July 30, 2026 08:01 PM IST

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​മാ​രാ​യ അ​രു​ൺ കെ.​എ​സ്, കെ.​പി. തോം​സ​ൺ, സു​നി​ൽ​രാ​ജ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ന​ട​പ​ടി.സ​സ്പെ​ൻ​ഷ​നി​ലാ​യ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ് രേ​ഖ​ക​ളി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ​തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

കേ​സ് അ​ന്വേ​ഷി​ച്ച ഈ ​മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​രു​ടെ മൊ​ഴി​ക​ളാ​ണ് മു​ൻ​പ് എ​ഡി​ജി​പി​യു​ടെ സ​സ്പെ​ൻ​ഷ​നി​ലേ​ക്ക് ന​യി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. എ​ന്നാ​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ങ്കി​ൽ പോ​ലും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കേ​സി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ ഡി​ജി​പി​യോ​ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്.  

Tags : Keralagovernment DySPs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up