x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലു​കു​ത്തു​ന്ന നി​മി​ഷം അ​റ​സ്റ്റ് ചെ​യ്യും": ഷെ​യ്ഖ് ഹ​സീ​ന​യു​ടെ തി​രി​ച്ചു​വ​ര​വി​നെ​തി​രെ ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ

ഓൺലൈൻ ഡെസ്ക്
Published: July 30, 2026 11:23 PM IST | Updated: July 30, 2026 11:23 PM IST

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ധാ​ക്ക: ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ലും വ​രു​ന്ന ഡി​സം​ബ​റോ​ടെ ഇ​ന്ത്യ​യി​ൽ നി​ന്ന് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ, ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ. ഹ​സീ​ന രാ​ജ്യ​ത്ത് കാ​ലു​കു​ത്തു​ന്ന നി​മി​ഷം അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് നി​യ​മ​മ​ന്ത്രി എം. ​അ​സ​ദു​സ്സ​മാ​ൻ വ്യ​ക്ത​മാ​ക്കി.

"ഞാ​ൻ കൊ​ല്ല​പ്പെ​ട്ടേ​ക്കാം, അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടേ​ക്കാം, അ​ല്ലെ​ങ്കി​ൽ ജ​യി​ലി​ല​ട​യ്ക്ക​പ്പെ​ട്ടേ​ക്കാം. എ​നി​ക്ക് എ​ന്‍റെ വി​ധി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്. എ​ന്നി​രു​ന്നാ​ലും, എ​ന്‍റെ അ​ണി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നാ​ൽ ഞാ​ൻ മാ​തൃ​രാ​ജ്യ​ത്തേ​ക്ക് തി​രി​കെ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു,"എ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി​യോ​ട് സം​സാ​രി​ക്ക​വെ ഹ​സീ​ന പ​റ​ഞ്ഞു.

നി​യ​മം അ​തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്നും ത​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള അ​ധി​കാ​രം പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നും നി​യ​മ​മ​ന്ത്രി പ​റ​ഞ്ഞു. 2025 ന​വം​ബ​റി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ഹ​സീ​ന​യ്ക്ക് കോ​ട​തി​യി​ലെ​ത്താ​ൻ പോ​ലും അ​വ​സ​രം ല​ഭി​ച്ചേ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2024ൽ ​ന​ട​ന്ന സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ർ​ത്തി​യ കേ​സി​ലാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രൈം​സ് ട്രൈ​ബ്യൂ​ണ​ൽ ഹ​സീ​ന​യ്ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പും ഹെ​ലി​കോ​പ്റ്റ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ഹ​സീ​ന​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്മാ​ൻ ഖാ​ൻ ക​മ​ൽ, മു​ൻ പൊ​ലീ​സ് ഐ.​ജി ചൗ​ധ​രി അ​ബ്ദു​ല്ല അ​ൽ മാ​മു​ൻ എ​ന്നി​വ​രും കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​ണ്.

Tags : BangladeshPrimeMinister SheikHHasina Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up