അറസ്റ്റിലായ മനോജ്, ബിന്ദു എന്നിവർ
മാനന്തവാടി: യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ മൂന്നു പേര് റിമാന്‍ഡില്‍. ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കാവിലുംപാറ കുനിയില്‍ കെ.സി. മനോജ്(49), ഇയാള്‍ക്ക് ഒത്താശ ചെയ്ത കൊട്ടിയൂര്‍ നെടുമ്പാറ എന്‍.ജി. ബിന്ദു(43),യുവതിയുടെ ഭര്‍തൃമാതാവ് എന്നിവരാണ് റിമാന്‍ഡിലായത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം.
ബിന്ദുവിന്റെ വാടകവീട്ടില്‍ യുവതിയെ ഭര്‍തൃമാതാവാണ് എത്തിച്ചത്. ഈ ദിവസം അവിടെ ഉണ്ടായിരുന്ന മനോജ് യുവതിയുടെ മുറിയില്‍ കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അമ്മയെ നോക്കാനെന്നുപറഞ്ഞാണ് യുവതിയെ ഭര്‍തൃമാതാവ് ബിന്ദുവിന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയത്. ലൈംഗികാതിക്രമത്തിന് സൗകര്യം ഒരുക്കുന്നതിന് മനോജില്‍നിന്ന് ബിന്ദു പണം കൈപ്പറ്റിയിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കുടുംബം തകര്‍ക്കുമെന്നും ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
യുവതിയുടെ പരാതിയില്‍ മാനന്തവാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ഡിവൈഎസ്പി വി. ലതീഷ് ഏറ്റെടുത്തിരുന്നു. യുവതിയുടെ ഭര്‍തൃമാതാവിനെയും മനോജിനെയുമാണ് ആദ്യം അറസ്റ്റുചെയ്തത്. പിന്നീടാണ് ബിന്ദു പിടിയിലായത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash