x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.പി. ഉ​​​ണ്ണി​​കൃഷ്ണ​​​ന്‍റെ നിര്യാണത്തിൽ വിവിധ നേതാക്കൾ അനുശോചിച്ചു


Published: March 4, 2026 02:31 AM IST | Updated: March 4, 2026 02:31 AM IST

മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീയത്തിന്‍റെ വ​ക്താ​വ്: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ ​​​പി ഉ​​​ണ്ണി​​കൃഷ്ണ​​​ൻ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ രാ​​​ഷ്‌ട്രീയ​​​ത്തി​​​ന്‍റെ ശ​​​ക്ത​​​നാ​​​യ വ​​​ക്താ​​​വാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന രം​​​ഗ​​​ത്തും ത​​​ന്‍റേ​​​താ​​​യ വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹം മി​​​ക​​​ച്ച ഭ​​​ര​​​ണാ​​​ധി​​​കാ​​​രി എ​​​ന്ന നി​​​ല​​​യി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. പാ​​​ർ​​​ല​​​മെ​​​ന്‍റേ​​​റി​​​യ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ആ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​​ന്‍റേ​​​തെ​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

 

K-Rail Survey

കെ.സി. വേണുഗോപാല്‍ അനുശോചിച്ചു

അ​​​മ്പ​​​ല​​​പ്പു​​​ഴ: മു​​​തി​​​ര്‍ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വും മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​പി. ​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി അ​​​നു​​​ശോ​​​ചി​​​ച്ചു.​

കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ, ഗ​​​ള്‍ഫ് യു​​​ദ്ധ​​​കാ​​​ല​​​ത്ത് ഇ​​​ന്ത്യ​​​ക്കാ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ദ്ദേ​​​ഹം ന​​​ല്‍കി​​​യ നേ​​​തൃ​​​ത്വം എ​​​ക്കാ​​​ല​​​വും സ്മ​​​രി​​​ക്ക​​​പ്പെ​​​ടും.​ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​യോ​​​ഗം കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സ്ഥാ​​​ന​​​ത്തി​​​നും കേ​​​ര​​​ള​​​ത്തി​​​നും നി​​​ക​​​ത്താ​​​നാ​​​വാ​​​ത്ത ന​​​ഷ്ട​​​മാ​​​ണെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

K-Rail Survey

ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വം: സ​ണ്ണി ജോ​സ​ഫ്

ക​​​ണ്ണൂ​​​ർ: മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും പ്ര​​​മു​​​ഖ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ കെ.​​​പി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ല്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ല്‍ നി​​​റ​​​ഞ്ഞു​​​നി​​​ന്ന വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍. വ​​​ട​​​ക​​​ര​​​യി​​​ലെ പാ​​​ര്‍​ല​​​മെ​​​ന്‍റം​​​ഗം എ​​​ന്ന നി​​​ല​​​യി​​​ല്‍ ദീ​​​ര്‍​ഘ​​​കാ​​​ലം സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ച അ​​​ദ്ദേ​​​ഹം കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ​​​യും പ്ര​​​ത്യേ​​​കി​​​ച്ച് മ​​​ല​​​ബാ​​​ര്‍ മേ​​​ഖ​​​ല​​​യു​​​ടെ​​​യും വി​​​ക​​​സ​​​ന കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ അ​​​തീ​​​വ ശ്ര​​​ദ്ധ പു​​​ല​​​ര്‍​ത്തി.

മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തു​​​നി​​​ന്ന് ആ​​​ര്‍​ജി​​​ച്ചെ​​​ടു​​​ത്ത അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്ത് പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി ത​​​ല​​​ത്തി​​​ല്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നും പൊ​​​തു​​​രം​​​ഗ​​​ത്ത് മി​​​ക​​​ച്ച നേ​​​തൃ​​​പാ​​​ട​​​വം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു. വി​​​പു​​​ല​​​മാ​​​യ സൗ​​​ഹൃ​​​ദ​​​ബ​​​ന്ധ​​​ത്തി​​​ന് ഉ​​​ട​​​മ​​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു കെ.​​​പി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

Tags : K.P. Unnikrishnan demise Various leaders condole

Recent News

Corehub Up