തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപ VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റതാണ് ഈടിക്കറ്റ്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും ലഭിക്കുന്ന നിലയിലാണ് സമ്മാനഘടന.
വിഷു ബംപർ ഭാഗ്യക്കുറിയിൽ റിക്കാർഡ് വിൽപ്പനയാണ് നടന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുവെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്.
Tags : lottery result vishu bumper prize