അഭിജിത്ത്
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തിരുവാണിയൂർ വെങ്കിട കരയിൽ തെക്കേൽ വീട്ടിൽ അഭിജിത്തിനെ ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
വധശ്രമം, കവർച്ച, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണിയാൾ. ഏപ്രിൽ 30ന് തിരുവാണിയൂർ അമ്പലംപടി ഭാഗത്ത് സ്വർണമാല കവർന്ന കേസിലും അഭിജിത്ത് പ്രതിയായിരുന്നു.
ഇതേതുടർന്നായിരുന്നു ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. പുത്തൻകുരിശ്, ചോറ്റാനിക്കര, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിലും ഇയാൾ പ്രതിയാണ്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ആണ് പ്രതിക്കെതിരേ കാപ്പ ചുമത്തിയത്.
Tags : Crime Police Investigation CaseFile FIR