x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്തി​ന് സോ​ന​ത്തി​ന്‍റെ സേ​വ​നം ഇ​നി​യും ആ​വ​ശ്യ​മു​ണ്ട്; നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​ജെ​പി നേ​തൃ​ത്വം

വെബ് ഡെസ്‌ക്
Published: July 22, 2026 06:26 PM IST | Updated: July 22, 2026 06:26 PM IST

അ​ഭി​ജി​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​രം ചെ​യ്യു​ന്ന സോ​നം വാം​ഗ്ചു​ക്കി​നോ​ട് നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച് സി​ജെ​പി നേ​തൃ​ത്വം.

‌‌‌രാ​ജ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ഇ​നി​യും ആ​വ​ശ്യ​മു​ണ്ടെ​ന്നും, ആ​രോ​ഗ്യം മോ​ശ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യം മു​ഴു​വ​ൻ ഉ​റ്റു​നോ​ക്കു​ന്ന സോ​ന​ത്തി​ന്‍റെ ജീ​വ​ൻ പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നും സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ പ​റ​ഞ്ഞു.

അ​തേ​സ​മ​യം നി​ക്ഷ്പ​ക്ഷ​മാ​യ ഒ​രി​ട​ത്ത് മാ​ത്ര​മേ ഇ​നി ച​ർ​ച്ച​യ്ക്കു​ള്ളൂ​വെ​ന്ന് സി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു. ആ​രു​ടെ​യും ഓ​ഫീ​സി​ലോ വീ​ട്ടി​ലോ ച​ർ​ച്ച​ക്ക് പോ​കി​ല്ലെ​ന്ന് സി​ജെ​പി വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ ച​ർ​ച്ച​യ്ക്ക് പോ​യ​പ്പോ​ൾ പോ​ലീ​സ് സ​മ​ര​ക്കാ​രെ ആ​ക്ര​മി​ച്ചു. ‌അ​ത് ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ച​ർ​ച്ച​യ്ക്ക് സാ​ധ്യ​ത ഇ​ല്ലെ​ന്നും സി​ജെ​പി നേ​താ​വ് സൗ​ര​വ് ദാ​സ് വ്യ​ക്ത​മാ​ക്കി.

 

Tags : CJP SonamWangchuk AbhijithDeepke Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up