x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ അ​ഗ്നി​വീ​റു​മാ​ർ​ക്ക് കേ​ന്ദ്ര​സാ​യുധ സേ​ന​യി​ൽ 50 ശ​ത​മാ​നം സം​വ​ര​ണം; പ്ര​വേ​ശ​ന​ത്തി​ന് പ​രീ​ക്ഷ​ക​ളി​ല്ലെ​ന്ന് കേ​ന്ദ്രം

ഓൺലൈൻ ഡെസ്ക്
Published: July 22, 2026 07:30 PM IST | Updated: July 22, 2026 07:36 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: നാ​ല് വ​ർ​ഷ​ത്തെ സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന മു​ൻ അ​ഗ്നി​വീ​റു​മാ​ർ​ക്ക് കേ​ന്ദ്ര​സാ​യു​ധ പോ​ലീ​സ് സേ​ന​യി​ൽ വ​ലി​യ ഇ​ള​വു​ക​ളും അ​വ​സ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​ന്ദ്ര സാ​യു​ധ സേ​ന​ക​ളി​ൽ അ​ഗ്നി​വീ​റു​മാ​ർ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സി​ആ​ർ​പി​എ​ഫ്, ബി​എ​സ്എ​ഫ്, സി​ഐ​എ​സ്എ​ഫ്, ഐ​ടി​ബി​പി, എ​സ്എ​സ്ബി, അ​സം റൈ​ഫി​ൾ​സ് എ​ന്നീ കേ​ന്ദ്ര​സാ​യു​ധ പോ​ലീ​സ് സേ​ന​ക​ളി​ലെ കോ​ൺ​സ്റ്റ​ബി​ൾ (ജ​ന​റ​ൽ ഡ്യൂ​ട്ടി), റൈ​ഫി​ൾ​മാ​ൻ ഒ​ഴി​വു​ക​ളി​ൽ 50 ശ​ത​മാ​ന​വും മു​ൻ അ​ഗ്നി​വീ​റു​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്നു.

സാ​ധാ​ര​ണ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​പ്പോ​ലെ കേ​ന്ദ്ര സാ​യു​ധ സേ​ന​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഇ​വ​ർ എ​ഴു​ത്തു​പ​രീ​ക്ഷ എ​ഴു​തേ​ണ്ട​തി​ല്ല. ‌കൂ​ടാ​തെ ഫി​സി​ക്ക​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ടെ​സ്റ്റ്, ഫി​സി​ക്ക​ൽ എ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റ് എ​ന്നി​വ​യി​ൽ നി​ന്നും ഇ​വ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നാ​ല് വ​ർ​ഷ​ത്തെ സൈ​നി​ക സേ​വ​നം ത​ന്നെ ഇ​വ​രു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത​യ്ക്കും അ​ച്ച​ട​ക്ക​ത്തി​നു​മു​ള്ള തെ​ളി​വാ​യി സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്നു.

എ​ല്ലാ മു​ൻ അ​ഗ്നി​വീ​റു​മാ​ർ​ക്കും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ള​വ് ല​ഭി​ക്കും. എ​ന്നാ​ൽ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യു​ടെ ആ​ദ്യ ബാ​ച്ചി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​വ​ർ​ക്ക് (പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ചേ​ർ​ന്ന​വ​ർ​ക്ക്) അ​ഞ്ച് വ​ർ​ഷ​ത്തെ അ​ധി​ക ഇ​ള​വ് ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കും. മു​ൻ അ​ഗ്നി​വീ​റു​ക​ളു​ടെ നി​യ​മ​ന​ങ്ങ​ളും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ഗ്നി​പ​ഥ് പ​ദ്ധ​തി വ​ഴി സേ​വ​ന​മ​നു​ഷ്ഠി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗം വ​രു​ന്ന സൈ​നി​ക​രു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​നി​ർ​ണാ​യ​ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Tags : Ex-Agniveers Reservation Latest News DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up