മലപ്പുറം: പാമ്പിനെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പുകടിയേറ്റു. മലപ്പുറം ഒതായിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയാണ് പാമ്പിനെ പാന്‍റ്സിന്‍റെ കീശയിലിട്ട് അങ്ങാടിയിൽ എത്തിയത്.
ചായക്കടയില്‍ ഇരിക്കുന്നതിനിടെ അടുത്തുണ്ടായിരുന്ന ഒരാള്‍ക്ക് ഇയാള്‍ പാമ്പിനെ കാണിച്ചുകൊടുത്തു. ഇതിനിടെ പലതവണ ഇയാള്‍ക്ക് പാമ്പിന്‍റെ കടിയേല്ക്കുകയും ചെയ്തു.
തുടർന്ന് ഇയാളെ നാട്ടുകാര്‍ നിര്‍ബന്ധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിഥി തൊഴിലാളി മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാരുടെ സംശയം. അണലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമായി പറയാന്‍ സാധിക്കുകയുള്ളുവെന്ന് വനംവകുപ്പ് അറിയിച്ചു.