x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: March 9, 2026 09:24 PM IST | Updated: March 9, 2026 09:24 PM IST

തൃ​ശൂ​ർ: ഏ​ഴ് കി​ലോ​യോ​ളം ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നാ​ട്ടി​ക സ്വ​ദേ​ശി വി​ഷ്ണു (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ഡാ​ൻ​സാ​ഫ് സം​ഘ​വും വ​ല​പ്പാ​ട് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

വി​ഷ്ണു​വി​ന്‍റെ വീ​ടി​ന്‍റെ ടെ​റ​സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 6 കി​ലോ 830 ഗ്രാം ​ക​ഞ്ചാ​വ് ആ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തോ​ടൊ​പ്പം വ്യ​ത്യ​സ്ത ആ​കൃ​തി​ക​ളി​ലു​ള്ള അ​ഞ്ച് വ​ടി​വാ​ളു​ക​ൾ, പ്ര​ത്യേ​ക ത​രം ക​ത്തി, എ​യ​ർ​ഗ​ൺ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളി​ലും കു​ള​ങ്ങ​ളി​ലും മീ​ൻ​പി​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന വ​ല​യു​മാ​യെ​ത്തി​യാ​ണ് പ്ര​തി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വി​ഷ്ണു മ​ല​പ്പു​റം ജി​ല്ല​യി​ലും ഇ​ടു​ക്കി ജി​ല്ല​യി​ലും ക​ഞ്ചാ​വു​മാ​യി നേ​ര​ത്തെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Tags : kerala police crime news marijuana thrissur

Recent News

Corehub Up