കോഴിക്കോട്: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. 930 ഗ്രാം കഞ്ചാവുമായി ഒളവണ്ണ കയറ്റി സ്വദേശി മദീന മൻസിൽ മുഷാരിദ്(46) ആണ് നല്ലളം പോലീസിന്‍റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി നല്ലളം പോലീസിന്‍റെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കയറ്റി എന്ന സ്ഥലത്ത് വച്ച് നടന്നു വരികയായിരുന്ന പ്രതി പോലീസ് വാഹനം കണ്ട് ഓടിപ്പോകാൻ ശ്രമിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി 15 പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
നല്ലളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആനന്ദ്, വർഷ മധു, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.