x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​നി​ൽ കു​ടു​ങ്ങി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും; ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ‌

വെബ് ഡെസ്ക്
Published: November 22, 2026 03:22 PM IST | Updated: November 22, 2026 04:46 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: അ​രൂ​രി​ൽ 11 കി​ലോ ക​ഞ്ചാ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ​ട​ക്കം അ​ഞ്ച് പേ​രെ പൊ​ലി​സ് പി​ടി​കൂ​ടി. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഷെ​മീ​ർ അ​ട​ക്ക​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ​ട​ക്കം പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​രൂ​ർ മാ​ക്കേ​ക​വ​ല​യി​ൽ നി​ന്ന് ക​ഞ്ചാ​വു​മാ​യി ഇ​വ​രെ പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഷെ​മീ​ർ, അ​ലി ജു​വ​ഹ​ർ , സ​ലാ​ഹു​ദീ​ൻ, കൃ​ഷ്ണ​കു​മാ​ർ, മു​ഹ​മ്മ​ദ് അ​സ്ലം എ​ന്നി​വ​രാ​ണ് പൂ​ച്ചാ​ക്ക​ൽ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ​ക്ക് എ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച ക​ഞ്ചാ​വാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത് എ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.​പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും. അ​രൂ​രി​ലെ സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ് പി​ടി​യി​ലാ​യ ഷെ​മീ​ർ.

മു​ഖ്യ​മ​ന്ത്രി, എ​ക്സൈ​സ് മ​ന്ത്രി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ,യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ഷെ​മീ​ർ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ഇ​ട​തു കേ​ന്ദ്ര​ങ്ങ​ൾ. അ​രൂ​ർ സി​ഐ അ​ട​ക്ക​മു​ള്ള പൊ​ലി​സു​കാ​രെ കു​മ്പ​ളം പാ​ല​ത്തി​ൽ വെ​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ നേ​ര​ത്തെ ഇ​യാ​ൾ പ്ര​തി​യാ​യി​ട്ടു​ണ്ട്.

Tags : Youth Congress Leader ganja Operation Toofan arrest police

Recent News

Corehub Up