x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിലമ്പൂർ ബിവറേജസിന് സമീപം കത്തിക്കുത്ത്, യുവാവിന് പരിക്ക്


Published: January 29, 2026 02:57 PM IST | Updated: January 29, 2026 02:57 PM IST

മലപ്പുറം: നിലമ്പൂർ ബിവറേജസിനു സമീപം കത്തിക്കുത്ത്. സംഭവത്തില്‍ വഴിക്കടവ് മുണ്ട തോട്ടുങ്ങൽ വിനോദ് (29) എന്നയാൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം.

കുത്തേറ്റ് രക്തം വാർന്ന വിനോദിനെ നിലമ്പൂർ പോലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിനോദിന്‍റെ വലതു കൈയ്ക്കും തള്ളവിരലിനും ചെവിക്കും സാരമായ പരിക്കുണ്ടെന്നാണ് വിവരം.

വിനോദിനെ ആക്രമിച്ചയാൾക്കായി അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

Tags : injured stabbing Beverages

Recent News

Corehub Up