x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 28, 2026 12:24 AM IST | Updated: June 28, 2026 12:24 AM IST

മ​​​ല​​​യാ​​​ള പ​​​ത്ര​​​ച​​​രി​​​ത്ര​​​ത്തി​​​ൽ തി​​​ള​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്ന ദീ​​​പി​​​ക 140-ാം വ​​​ർ​​​ഷ​​​ത്തി​​​ലെ​​ത്തി​​യെ​​​ന്ന​​​ത് വ​​​ലി​​​യ സ​​​ന്തോ​​​ഷം പ​​​ക​​​രു​​​ന്ന വി​​​ശേ​​​ഷ​​​മാ​​​ണ്. പ​​​ത്ര​​​ങ്ങ​​​ളു​​​ടെ ലോ​​​ക​​​ത്ത് മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കും സ​​​ത്യ​​​ങ്ങ​​​ൾ​​​ക്കും എ​​​ന്നും വ​​​ലി​​​യ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി​​​യ പ​​​ത്ര​​​മാ​​​ണു ദീ​​​പി​​​ക.

പു​​​തി​​​യ ത​​​ല​​​മു​​​റ​​​യു​​​ടെ സ​​​ർ​​​ഗാ​​​ത്മ​​​ക ക​​​ഴി​​​വു​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ ദീ​​​പി​​​ക അ​​​തി​​​ന്‍റെ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധ പു​​​ല​​​ർ​​​ത്തി​​​യെ​​​ന്ന​​​ത് എ​​​ടു​​​ത്തു​​​പ​​​റ​​​യേ​​​ണ്ട​​​താ​​​ണ്. കു​​​ട്ടി​​​ക​​​ളു​​​ടെ ദീ​​​പി​​​ക​​​യും മ​​​റ്റു പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പു​​​തു​​​ത​​​ല​​​മു​​​റ​​​യു​​​ടെ എ​​​ഴു​​​ത്തി​​​ലും വ​​​ര​​​ക​​​ളി​​​ലു​​​മു​​​ള്ള ക​​​ഴി​​​വു​​​ക​​​ളു​​​ടെ പ്ര​​​കാ​​​ശ​​​ന​​​ത്തി​​​ന് മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ ഇ​​​ടം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

എ​​​ഴു​​​ത്തു​​​കാ​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലും വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​ലും ഈ ​​​പ​​​ത്രം എ​​​ക്കാ​​​ല​​​വും ശ്ര​​​ദ്ധി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ, സാം​​​സ്കാ​​​രി​​​ക പു​​​രോ​​​ഗ​​​തി​​​യി​​​ൽ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ദീ​​​പി​​​ക​​​യ്ക്കു സാ​​​ധി​​​ച്ചു.

മൂ​​​ല്യ​​​ങ്ങ​​​ളും ധാ​​​ർ​​​മി​​​ക​​​ത​​​യും വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പു​​​തി​​​യ കാ​​​ല​​​ത്ത്, പോ​​​യ​​​ കാ​​​ല​​​ത്തി​​​ന്‍റെ ത​​​നി​​​മ​​​ക​​​ളെ അ​​​റി​​​യാ​​​നും അ​​​വ​​​യോ​​​ടു നീ​​​തി പു​​​ല​​​ർ​​​ത്താ​​​നും ന​​​മു​​​ക്കു സാ​​​ധി​​​ക്ക​​​ണം. 140 വ​​​ർ​​​ഷം മു​​​ന്പു ദീ​​​പി​​​ക കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹ​​​ത്തി​​​ൽ മു​​​ന്നോ​​​ട്ടു​​​ വ​​​ച്ച മ​​​ഹ​​​ത്താ​​​യ മാ​​​ധ്യ​​​മ​​​സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പു​​​ത‌ി​​​യ കാ​​​ല​​​ത്തും ത​​​ള​​​രാ​​​ത്ത പ്ര​​​യാ​​​ണ​​​ത്തി​​​ന് ഈ ​​​പ​​​ത്ര​​​ത്തി​​​നു സാ​​​ധി​​​ക്ക​​​ട്ടെ.

സി​​​പ്പി പ​​​ള്ളി​​​പ്പു​​​റം ബാ​​​ല​​​സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ

Tags : Satyaduthika celebrates deepika@140

Recent News

Corehub Up